വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. ആഗോളവ്യാപകമായി 36,45,194 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 2,52,390 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 11,94,872 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 12,12,835 ആയി. 69,921 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,88,027 പേർക്ക് മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടാനായത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം: സ്പെയിൻ- 2,48,301, ഇറ്റലി- 2,11,938, ബ്രിട്ടൻ- 1,90,584, ഫ്രാൻസ്- 1,69,462, ജർമനി- 1,66,152 , റഷ്യ- 1,45,268, തുർക്കി- 1,27,659, ഇറാൻ- 98,647,
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്: സ്പെയിൻ- 25,428, ഇറ്റലി- 29,079, ഫ്രാൻസ്- 25,201, ജർമനി- 6,993, ബ്രിട്ടൻ- 28,734, തുർക്കി- 3,461, ഇറാൻ- 6,277, റഷ്യ- 1,356.