വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. 25,56,745 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 1,77,619. അമേരിക്ക തന്നൈയാണ് രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും മുന്നിൽ. 8,18,744 പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധിച്ചിട്ടുള്ളത്. 45,318 പേരാണ് ഇവിടെ മരണമടഞ്ഞത്.
സ്പെയിനിൽ രണ്ടു ലക്ഷത്തിനു മുകളിലും ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതർ. സ്പെയിൻ- 2,04,178, ഇറ്റലി- 1,83,957, ഫ്രാൻസ്- 1,58,050, ജർമനി- 1,48,453, ബ്രിട്ടൻ- 1,29,044 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
സ്പെയിനിൽ 21,282 പേരും ഇറ്റലിയിൽ 24,648 പേരും ഫ്രാൻസിൽ 20,796 പേരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനിൽ 17,337 പേർ മരണത്തിനു കീഴടങ്ങി. അതേസമയം, ജർമനിയിൽ കോവിഡ് മരണ നിരക്കിൽ കുറവുണ്ട്. 5,086 പേരാണ് ഇവിടെ വൈറസ് ബാധയേത്തുടർന്ന് മരണമടഞ്ഞത്.
തുർക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 95,591ആയി. കോവിഡ് ബാധയുള്ള ഇന്ത്യ ഈ പട്ടികയിൽ 17ാമത് ആണ്. 640 പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.