ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 40 ല​ക്ഷ​വും പി​ന്നി​ട്ട് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ആ​ഗോ​ള വ്യാ​പ​കമാ​യി 40 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

40,12,769 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,76,215 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 13,85,124 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 13,21,785 ആ​യി. 78,615 പേ​ർ​ക്ക് ഇ​വി​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 2,23,603 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സ്പെ​യി​ൻ- 2,60,117, ഇ​റ്റ​ലി- 2,17,185, ബ്രി​ട്ട​ൻ- 2,11,364, റ​ഷ്യ- 1,87,859 ഫ്രാ​ൻ​സ്- 176,079, ജ​ർ​മ​നി- 1,70,588, ബ്ര​സീ​ൽ- 1,46,894, തു​ർ​ക്കി- 1,35,569, ഇ​റാ​ൻ- 1,04,691.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് സ്പെ​യി​ൻ- 26,299, ഇ​റ്റ​ലി- 30,201, ബ്രി​ട്ട​ൻ- 31,241, റ​ഷ്യ- 1,723, ഫ്രാ​ൻ​സ്- 26,230, ജ​ർ​മ​നി- 7,510, ബ്ര​സീ​ൽ- 10,017, തു​ർ​ക്കി- 3,689, ഇ​റാ​ൻ- 6,541.

Related posts

Leave a Comment