ഇൻഡോർ: കോവിഡ് വൈറസിന്റെ മൂന്നാം തരംഗത്തെ നേരിടാൻ യാഗം (ആചാരപരമായ അഗ്നി അനുഷ്ഠാനം) നടത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ.
ഇൻഡോറിൽ കോവിഡ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.
നമ്മുടെ പൂർവികർ മഹാമാരികളിൽ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു.
ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. ഇതു ചെയ്താൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പർശിക്കുക പോലുമില്ലെന്നും ഉഷാ താക്കൂർ പറഞ്ഞു.
കോവിഡിനെ നേരിടാൻ നിരന്തരം പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന മന്ത്രിയുടെ പ്രസ്താവനയും നേരത്തേ വിവാദമായിരുന്നു.
ചാണകം കൊണ്ട് നിര്‍മിച്ച തിരി കത്തിച്ച് പൂജ നടത്തിയാല്‍ വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.