ശാസ്താംകോട്ട: ശാസ്താംകോട്ട സ്വദേശിയായ യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.
കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന്റെ പ്രധാന സംഘാടകനായിരുന്നു. നേതാക്കൻമാർ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പരിപടിയിൽ ആദ്യ അവസാനം വരെ ഇദ്ദേഹം പങ്കെടുത്തിരുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയ കോൺഗ്രസിന്റെ നിരവധി നേതാക്കൻമാർ ക്വാറണ്ടയ്നിൽ പ്രവേശിച്ചിട്ടുണ്ട്.