രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 24,897 കോ​വി​ഡ് രോ​ഗി​ക​ൾ! 487 പേ​ര്‍ മ​രി​ച്ചു; ആ​ശ​ങ്ക​യാ​യ് അ​മേ​രി​ക്ക

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 24,897 പേ​ര്‍​ക്ക്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 7,67,296 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 487 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 21,129 ആ​യി ഉയർന്നു. 2,69,789 പേ​ര്‍ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 4,76,978 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

കോ​വി​ഡ് രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,23,724 ആ​യി. 9,448 പേ​ര്‍ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. മും​ബൈ​യി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,22,350 ആ​യി. 1,700 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ 1,04,864 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 3,213 പേ​ര്‍ സം​സ്ഥാ​ന​ത്ത് മ​രി​ച്ചു. 78,199 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 49,794 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധ: ആ​ശ​ങ്ക​യാ​യ് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 31 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 31,45,878 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 49,794 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്.

രോ​ഗ​ത്തേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,34,696 ആ​യി. 13,79,706 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ർ: ന്യൂ​യോ​ർ​ക്ക്- 4,24,245, ക​ലി​ഫോ​ർ​ണി​യ- 2,91,700, ഫ്ളോ​റി​ഡ- 2,23,783, ടെ​ക്സ​സ്- 2,23,750, ന്യൂ​ജ​ഴ്സി- 1,77,307, ഇ​ല്ലി​നോ​യി​സ്- 1,50,554, മ​സാ​ച്യു​സെ​റ്റ്സ്- 1,10,602, അ​രി​സോ​ണ- 1,08,614 , ജോ​ർ​ജി​യ- 1,03,890, പെ​ൻ​സി​ൽ​വാ​നി​യ- 96,864.

മേ​ൽ​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​ർ: ന്യൂ​യോ​ർ​ക്ക്- 32,304, ക​ലി​ഫോ​ർ​ണി​യ- 6,652, ഫ്ളോ​റി​ഡ- 3,890, ടെ​ക്സ​സ്- 2,872, ന്യൂ​ജ​ഴ്സി- 15,423, ഇ​ല്ലി​നോ​യി​സ്- 7,309, മ​സാ​ച്യു​സെ​റ്റ്സ്- 8,243, അ​രി​സോ​ണ- 1,963, ജോ​ർ​ജി​യ- 2,922, പെ​ൻ​സി​ൽ​വാ​നി​യ- 6,870.

Related posts

Leave a Comment