കായംകുളം: തമിഴ് നാട്ടിൽ നിന്നു കായംകുളത്തേക്കു വന്ന ലോറി ക്ലീനർ ഉൾപ്പെടെ അഞ്ചുപേരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. തമിഴ്നാട്ടിൽ നിന്ന് കായംകുളത്തേക്ക് കോഴിത്തീറ്റയുമായി വന്ന ലോറിയിലെ ക്ലീനറായ തമിഴ്നാട് സ്വദേശിയുൾപ്പെടെയുള്ള അഞ്ചു പേരെയാണ് പത്തിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കരീലക്കുളങ്ങര ജനമൈത്രി പോലീസിന്റെ സഹായത്തോടെ നിരീക്ഷണത്തിലാക്കിയത്.
തമിഴ്നാട്ടിലെ റെഡ് സോണിൽ നിന്ന് വന്ന ലോറി ക്ലീനറുമായി സന്പർക്കത്തിലായവരാണ് ഇതിൽ നാലുപേർ. അഞ്ചു പേരെയും 14 ദിവസത്തേക്ക് അവർ താമസിച്ചിരുന്ന രാമപുരത്തെ വാടക വീട്ടിൽ തന്നെ ക്വാറന്റയിൻ ചെയ്യുകയും സ്ഥാപനംഅടപ്പിക്കുകയും ചെയ്തു.
തുടർന്നും ഇത്തരം സമീപനം സ്വീകരിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ്അറിയിച്ചു.
പത്തിയൂർപ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നാസറുദ്ദീൻ, അൻഷാദ്, ശ്രീകല, സിന്ധു, സന്ധ്യ, അനൂജ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ക്വാറന്റയിൻ ചെയ്തത്.