കൊല്ലം : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന കായംകുളം സ്വദേശിയായ വൃദ്ധനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 55 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ആശുപത്രിയിൽനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷിക്കുന്നതിനായി അടിയന്തിര ചികിത്സ ലഭ്യമാക്കി വരുന്നു.
ജീവൻരക്ഷാ മരുന്നായ ടോസിലിസുമാബ് എത്തിക്കുകയും പ്ലാസ്മ തെറാപ്പി ഉൾപ്പെടെയുള്ള അടിയന്തിര ചികിത്സ ലഭ്യമാക്കി. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ23ന് മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സക്ക് എത്തിയ ഇയാൾ ആരോഗ്യനില വഷളായതിനെ തുടർന്ന് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്റർ സഹായത്തോടെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങി പലവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.
ഇതിനിടയിൽ ന്യൂമോണിയ സംശയിച്ച് കോവിഡ് പരിശോധന നടത്തുകയും അതിൽ ഫലം പോസിറ്റീവ് ആകുകയും ചെയ്തു.കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് ഐസിയു ആംബുലൻസിൽ രോഗിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കഴിഞ്ഞ 28ന് രാത്രി തന്നെ എത്തിക്കുകയും തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു .
ഇദ്ദേഹം നിലവിൽ വെന്റിലേറ്റർ സഹായത്തോടെ റെസ്പിറേറ്ററി ഐസിയുവിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി തുടരുകയാണ്. ജീവൻ രക്ഷിക്കുന്നതിനായി അടിയന്തിര ചികിത്സ ലഭ്യമാക്കി വരുകയാണ്.
ജീവൻരക്ഷാ മരുന്നായ ടോസിലിസുമാബ് എത്തിക്കുകയും പ്ലാസ്മ തെറാപ്പി ഉൾപ്പെടെയുള്ള അടിയന്തിര ചികിത്സ ലഭ്യമാക്കുകയുമാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതി മെഡിക്കൽ സംഘം നിരന്തരമായി നിരീക്ഷിച്ച് വരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.