അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജേക്കബ് (45) ആണ് മരിച്ചത്. അബുദാബിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അതേസമയം, യുഎഇയിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
തിരൂർ താനൂർ സ്വദേശി കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ച മറ്റൊരാൾ. ദുബായി അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 മണിക്കൂറിനിടെ അഞ്ചു മലയാളികളാണ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 45 ആയി.