തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
നിയന്ത്രണങ്ങളും നിർദേശങ്ങളും
◙ഷോപ്പിംഗ് മാളുകളിലും മാർക്കറ്റിലും പ്രവേശനം ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവർക്കും വാക്സീൻ രണ്ട് ഡോസും എടുത്തവർക്കും
◙സിനിമാ തീയറ്ററുകളും ബാർ ഹോട്ടലുകളും രാത്രി ഒൻപതു മണി വരെ
◙വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾ ജില്ലാ ഭരണകൂടത്തെ മുൻ കൂട്ടി അറിയിക്കണം
◙കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരും
◙അടച്ചിട്ട ഹാളിനുള്ളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ച്
◙പുറത്തെ പരിപാടികളിൽ നൂറ്റിയന്പത് പേർക്ക് പങ്കെടുക്കാം
◙വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തും
◙ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാതെ ശ്രദ്ധിക്കണം
◙കളക്ടർമാർക്ക് പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാൻ അനുമതി
◙പോലിസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കും
◙സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കും