ന്യൂഡൽഹി: ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. 27,26,770 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,91,086 പേര് മരിച്ചു. 7,50,092 പേര്‍ക്ക് രോഗം ഭേദമായി.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 3176 മരണം. 50,243 പേരാണ് മരിച്ചത്. 8,86,709 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദിനംപ്രതി കോവിഡ് 19 കേസുകൾ വർധിക്കുകയാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,684 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23,077 ആയി.
കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 37 പേരാണ്. ഇതോടെ മരണസംഖ്യ 718 ആയി ഉയർന്നു. 4,749 ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തരായി.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,430 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 283 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡൽഹിയിലുമാണ്. 2,624 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്.
112 പേരാണ് ഇവിടെ മരിച്ചത്. ഡൽഹി 2,376 പേർക്കും രോഗം സ്ഥിരീകരിച്ചു. 50 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിൽ 1,699 പേർക്കും ഉത്തർപ്രദേശിൽ 1,510 പേർക്കും രാജസ്ഥാനിൽ 1,964 പേർക്കും തമിഴ്നാട് 1,683 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ 83 പേരും ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും 27 പേർ വീതവും കോവിഡ് ബാധിച്ച് മരിച്ചു.