കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കകണ്ടെത്തി നടപടി സ്വീകരിക്കാനായി വിവിധ സ്ക്വാഡുകള്‍ രംഗത്ത്. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സ്ക്വാഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പരിശോധന നടത്തുന്നത്.
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെയും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടിയുടെ ഭാഗമായി വിവിധ സ്ക്വാഡുകള്‍ രംഗത്തിറങ്ങുന്നത്.
സബ് ്ഡിവിഷണല് മജിസ്ട്രേറ്റുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ക്വിക് റെസ്്പോണ്സിബിള് ടീം ലീഡര്‍മാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, എസ്്ഐ തസ്്തികയില്‍ കുറയാത്ത പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ള കോവിഡ് മാനദണ്ഡം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കും.
വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിലയില്‍ നടപടിയെടുക്കാം. സ്ഥാപനം ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പരാതി അപ്ലോഡ് ചെയ്യാം. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ക്യുആര്‍ടികള്‍ പരിശോധനകള്‍ കര്‍ശനമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
ആരും കോവിഡ് മാനദണ്ഡം ലംഘിക്കുന്നില്ലെന്നുറപ്പാക്കേണ്ടത് വില്ലേജ് ഓഫീസര്‍മാരാണ് . താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും ജില്ലാ പോലീസ് മേധാവികളും അവരവരുടെ കീഴിലുള്ള ടീമുകളുടെ പ്രവര്‍ത്തനം കൃത്യമായി അവലോകനം ചെയ്യണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.