കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. കൊച്ചിയിൽ ചികിത്സയിലായിരുന്ന 69 വയസുകാരനാണ് മരിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 16ന് എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹം ടാക്സിയിലാണ് വീട്ടിലേക്ക് പോയത്.
പിന്നീട് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മാർച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ നിരീക്ഷണത്തില്‍.