കാസര്‍ഗോഡ്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇതുവരെ കാസര്‍ഗോഡ് ജില്ലയില്‍നിന്നുമാത്രം പോലീസ് പിഴയായി ഈടാക്കിയത് 4,25,11,550 രൂപ.
മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും ലോക്ഡൗണ്‍ ലംഘനവും ക്വാറന്റൈന് തെറ്റിച്ചതുമടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നായി ഇതിനകം ഇത്രയും തുക പിഴയീടാക്കിയതെന്ന് നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഏറ്റവും കൂടുതല്‍ പിഴയീടാക്കിയിരിക്കുന്നത് മാസ്ക് ധരിക്കാത്തതിന്റെ പേരിലാണ്-2,97,31,050 രൂപ.
കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഏറ്റവുമധികം തുക പിഴയീടാക്കി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടിയ പോലീസ് സ്റ്റേഷന് നീലേശ്വരമാണ്-43,09,500 രൂപ.
മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 20,84,500 രൂപയും സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ 10,54,000 രൂപയും ലോക്ഡൗണ്‍ ലംഘനത്തിനു 9,75,000 രൂപയും ക്വാറന്റൈന് ലംഘനത്തിനു 1,96,000 രൂപയുമാണ് ഇവിടെനിന്നുമാത്രം ഈടാക്കിയിരിക്കുന്നത്.
തൊട്ടുപിന്നില്‍ നില്ക്കുന്ന കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍നിന്നും മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 37,24,600 രൂപയും സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ 1,30,000 രൂപയും ലോക്ഡൗണ്‍ ലംഘനത്തിന് 1,55,000 രൂപയും ക്വാറന്റൈന് ലംഘനത്തിന് 2,000 രൂപയുമായി ആകെ 40,11,600 രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ലഭിച്ചിരിക്കുന്നത്.
മറ്റു പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള കണക്ക് ഇങ്ങനെയാണ്: ഹോസ്ദുര്‍ഗ്: മാസ്ക്-18,38,500,
സാമൂഹിക അകലം-9,04,500, ലോക്ഡൗണ്‍ ലംഘനം-8,06,000, ക്വാറന്റൈന് ലംഘനവും മറ്റുള്ളവയും-1,76,000, ആകെ 3725000. വെള്ളരിക്കുണ്ട്: 968400, 526000, 158000, 98000, 1750400.
ചിറ്റാരിക്കല്‍: 537700, 428500, 158000, 74000, 1198200. രാജപുരം: 2016600, 183200, 32250, 456700, 2688750. മഞ്ചേശ്വരം: 1724500, 64500, 260000, 18000, 2067000.
കുമ്പള: 1339300,46600, 176450, 8500, 1570850. വിദ്യാനഗര്‍: 3012000, 32000, 325900, 12000, 3381900. ബദിയടുക്ക: 1816000, 127300, 59000, 6000, 2008300.
ചന്തേര: 1820500, 885500, 756500, 154000, 3616500. ചീമേനി: 1708500, 864500, 209000, 111000, 2893000. ആദൂര്‍: 1547850, 64300, 4000, 142200, 1758350. അമ്പലത്തറ: 312800, 186000, 88500, 110800, 698100.
ബേക്കല്‍: 2962600, 9500, 78500, 196600, 3247200. മേല്‍പറമ്പ്: 1706000, 762600, 209000, 4000, 2681600. ബേഡകം: 118700, 159600, 113500, 14000, 405800. കാസര്‍ഗോഡ് വനിത (മാസ്ക് മാത്രം): 2,68,500. കാസര്‍ഗോഡ് ട്രാഫിക്: മാസ്ക്-2,23,500, സാമൂഹിക അകലം-7,500, ആകെ 2,31,000.
അതേസമയം ഇടയില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ കടന്നുപോയെങ്കിലും കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായി എടുത്ത കേസുകളുടെ എണ്ണവും പിഴസംഖ്യയും തീരെ കുറവാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളിലായി 9,000 രൂപ പിഴ ചുമത്തിയതു മാത്രമാണ് ഈയിനത്തില്‍ വരവ് വച്ചിട്ടുള്ളത്.
ഹോസ്ദുര്‍ഗ് (29), കാസര്‍ഗോഡ് (23), മഞ്ചേശ്വരം (22), കുമ്പള (6), വിദ്യാനഗര്‍ (9), ചന്തേര (8), നീലേശ്വരം (7), ചീമേനി (3), അമ്പലത്തറ (1), ബേക്കല്‍ (5), മേല്‍പറമ്പ് (1) എന്നിങ്ങനെ കേസുകള്‍ എടുത്തിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ പിഴയൊന്നും അടച്ചിട്ടില്ല.