ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 36,91,167 ആയി. മരണ സംഖ്യ 65,288 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ ആശുപത്രികളിലായി 7,85,996 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 28,39,883 പേര് രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.
തമിഴ്നാട്, ന്യൂഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ 294 കോവിഡ് മരണങ്ങൾ; അരലക്ഷം രോഗമുക്തർ, കാൽലക്ഷം രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗബാധയിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കഴിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
കേരളത്തിൽ തിങ്കളാഴ്ച 1530 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതോടെ 23,488 പേരാണു രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്തു മരിച്ചത് 294 പേരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,79,477 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്ൈറനിലും 19,366 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ച രണ്ടു പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ഉണ്ടായതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 579 ആയി.