ഹരിപ്പാട് : കോവിഡ് ബാധിച്ചു അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു.
ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (ഗീത- 59) മകൻ സൂര്യൻ ഡി. നമ്പൂതിരി (31) എന്നിവരാണ് മരിച്ചത്.
ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂര്യൻ ഇന്നലെ രാത്രി 11നും മാതാവ് ശ്രീദേവി അന്തർജനം ഇന്നു രാവിലെ 7.30-നുമാണ് മരിച്ചത്.
ഓഗസ്റ്റ് 31ന് കോവിഡ് സ്ഥിരീകരിക്കുകയും തുടർന്നു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു.
എന്നാൽ, ഇവർക്കു മൂന്നു ദിവസം കഴിഞ്ഞു ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയ്ക്കിടയിൽ സ്ഥിതി വഷളാവുകയും ആദ്യം മകനും മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിക്കുകയായിരുന്നു. സൂര്യനാരായണന്റെ ഭാര്യ: അതിഥി സൂര്യ. മകൻ: കൽക്കി സൂര്യ (മൂന്നുമാസം).