പത്തനംതിട്ട: കോവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ മരണം. വടശേരിക്കര, കുളനട എന്നിവിടങ്ങളില്‍ ഇന്നലെയുണ്ടായ രണ്ട് മരണങ്ങളിലും ആരോഗ്യവകുപ്പ് ഇടപെട്ടു. രണ്ട് മൃതദേഹങ്ങളും പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു നീക്കി.
വടശേരിക്കരയില്‍ ഇന്നലെ രാത്രി മരിച്ചയാളിന്റെ മകനും കുളനടയില്‍ ഇന്നലെ മരിച്ചയാളിന്റെ മരുമകനുമാണ് നിരീക്ഷണത്തിലുള്ളത്. വിദേശത്തുനിന്നുവന്ന് നിരീക്ഷണത്തിലായ ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തതായും പരിശോധനാഫലം വന്നതിനുശേഷം സംസ്കാരത്തിന് അനുമതി നല്‍കാമെന്നുമാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.