വാഷിംഗ്ടണ്‍: ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം രാജ്യത്ത് കൂടുതൽ ജീവിതങ്ങൾ അകപടപ്പെടുത്തുമെന്നും പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ്.
വൈറസിനോടുള്ള നമ്മുടെയുദ്ധം അവസാനിച്ചിട്ടില്ല, എല്ലാ വീടുകളിലും താമസിക്കുന്നവർക്ക് വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പിക്കണം.
ഈ ആവശ്യത്തിനുവേണ്ടി വീടുകൾ കയറിയിറങ്ങി വാക്സിൻ നൽകേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. മാത്രമല്ല, ആരാധനായലങ്ങളിൽ വരുന്നവർക്കും വാക്സിൻ നൽകേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു.
ജൂലൈ 6 ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വച്ചു നൽകിയ വിശകലനയോഗത്തിൽ പ്രസിഡന്റ് ഇക്കാര്യങ്ങൾ പറഞ്ഞത്.
42,000 പ്രാദേശിക ഫാർമസികളിലും ജോലി സ്ഥലങ്ങളിലും സമ്മർ ഫെസ്റ്റിവലുകളിലും മൊബൈൽ ക്ലിനിക്കുകളിലും വാക്സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു.
വ്യക്തിപര ചികിത്സാ തീരുമാനങ്ങളിലേക്കുള്ള ഗവണ്മെന്റിന്റെ നുഴഞ്ഞുകയറ്റത്തിനെതിരേ പല റിപ്പബ്ലിക്കൻ നിയമസമാജികരും രംഗത്തെത്തിയിട്ടുണ്ട്.
വാക്സിൻ സ്വീകരിക്കണമോ എന്നു തീരുമാനിക്കുന്നതിനുള്ള അവകാശം അമേരിക്കൻ പൗര·ാർക്ക് വിട്ടുനൽകണമെന്ന് ഇവർ അഭിപ്രായപ്പെട്ടു.
നിർബന്ധപൂർവം വാക്സിൻ സ്വീകരിക്കുന്നതിന് ഒരു അമേരിക്കൻ പൗരനും ഇഷ്ടപ്പെടുന്നില്ല. ഇതിൽ മിലട്ടറി ഉദ്യോഗസ്ഥരും ഉൾപ്പെടുമെന്ന് ഇവർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ