ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് മരണ നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 465 മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം 14,476 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 15,968 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,56,183 ആയി. ഇതിൽ 1,83,022 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,58,685 പേർക്ക് രോഗം ഭേദമായി.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,39,010 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,531 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 62,848 പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.
ഡൽഹിയിൽ 66,602 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,301 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 24,988 പേർ ഇപ്പോഴും ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇതിനുപുറമേ തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്.