ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ “കോവിഡിയറ്റ്’ എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ടാണ് മുരളീധരൻ പരിഹാസവുമായി രംഗത്തെത്തിയത്.
തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാൻ മറ്റൊരു വാക്കില്ലെന്നും മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. നാലാം തിയതി കോവിഡ് ബാധിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ധര്‍മ്മടത്ത് നടത്തിയ റോഡ് ഷോ കോവിഡ് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കോവിഡ് രോഗബാധിതയായ മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്യാനെത്തിയത്. പ്രൈമറി കോണ്ടാക്ട് ആയവര്‍ പാലിക്കേണ്ട ഒരു നിയമങ്ങളും മുഖ്യമന്ത്രി പാലിച്ചില്ലെന്നും മുരളീധരൻ വ്യക്തമാക്കി.