തുടരാം, ജാഗ്രത! കോ​വി​ഡ് വൈ​റ​സി​ന്‍റെ ജ​നി​ത​ക​മാ​റ്റം വ​ന്ന പു​തി​യ വ​ക​ഭേ​ദം കേ​ര​ള​ത്തി​ലെ 11 ജി​ല്ല​ക​ളി​ൽ ക​ണ്ടെ​ത്തി; പു​തി​യൊ​രു രോ​ഗ​വ്യാ​പ​ന​വും ത​രം​ഗ​വു​മാ​യി മാ​റാ​ൻ സാ​ധ്യ​ത​

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ ജ​നി​ത​ക​മാ​റ്റം വ​ന്ന പു​തി​യ വ​ക​ഭേ​ദം കേ​ര​ള​ത്തി​ലെ 11 ജി​ല്ല​ക​ളി​ൽ ക​ണ്ടെ​ത്തി.

പു​തി​യൊ​രു രോ​ഗ​വ്യാ​പ​ന​വും ത​രം​ഗ​വു​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ് എ​ൻ440​കെ എ​ന്ന ഈ ​വ​ക​ഭേ​ദം.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വൈ​റ​സ് സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് അ​വ​യു​ടെ ജ​നി​ത​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രൂ​പ​വ​ത്ക​രി​ച്ച പ​ത്ത്‌ ദേ​ശീ​യ ല​ബോ​റ​ട്ട​റി​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​മാ​യ ഇ​ൻ​സാ​കോ​ഗ് (ഇ​ന്ത്യ​ൻ സാ​ർ​സ് കോ ​വി-2 ക​ൺ​സോ​ർ​ഷ്യം ഓ​ഫ് ജീ​നോ​മി​ക്സ്) ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​ന​കം കോ​വി​ഡ്-19 ബാ​ധി​ച്ച​വ​രി​ലും അ​ല്ലാ​തെ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രി​ലും​പോ​ലും പു​തി​യ രോ​ഗം ഉ​ണ്ടാ​യേ​ക്കാം.

പു​തി​യ വ​ക​ഭേ​ദം ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ത്തെ മു​ൻ വൈ​റ​സി​നെ​തി​രേ ആ​ർ​ജി​ച്ച പ്ര​തി​രോ​ധ​ശേ​ഷി​കൊ​ണ്ട് നേ​രി​ടാ​നാ​വി​ല്ല.

ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡി​ന്‍റെ തു​ട​ക്ക​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​തീ​വ​ജാ​ഗ്ര​ത തു​ട​ർ​ന്നും പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഇ​ത് ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച 2032 സാം​പി​ളു​ക​ളി​ൽ 11 ജി​ല്ല​ക​ളി​ലെ 123 സാം​പി​ളു​ക​ളി​ലാ​ണ് എ​ൻ440​കെ വ​ക​ഭേ​ദം ക​ണ്ട​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ 33 ശ​ത​മാ​നം സാം​പി​ളു​ക​ളി​ലും തെ​ല​ങ്കാ​ന​യി​ലെ 104-ൽ 53 ​സാം​പി​ളു​ക​ളി​ലും ഇ​ത് നേ​ര​ത്തേ ക​ണ്ടി​രു​ന്നു.

ബ്രി​ട്ട​ൻ, ഡെ​ൻ​മാ​ർ​ക്ക്, സി​ങ്ക​പ്പൂ​ർ, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി 16 രാ​ജ്യ​ങ്ങ​ളി​ലും ഈ ​വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​ഠ​ന​വും അ​ന്വേ​ഷ​ണ​വും ഈ ​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് ‘ഇ​ൻ​സാ​കോ​ഗ്’ വി​ല​യി​രു​ത്തി.

18 സം​സ്ഥാ​ന​ങ്ങ​ളി​ലെ 10,787 പോ​സി​റ്റീ​വ് സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 771 വ​ക​ഭേ​ദ​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വാ​ർ​ത്താക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment