ഇരിങ്ങാലക്കുട: കേവിഡ് നിയമങ്ങൾ ലംഘിച്ച് വിവാഹ സത്്കാരം നടത്തിയതിന് കാട്ടൂർ പോലീസ് കേസെടുത്തു. 50ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് ഡോക്ടറായ മകളുടെ വിവാഹ സത്്കാരം നടത്തിയ കാട്ടൂർ തെക്കുംമൂല സ്വദേശി ആലപ്പാട്ട് പാലത്തിങ്കൽ ജോണ്സനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ആരോഗ്യവിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാട്ടൂർ എസ്ഐ വി.വി. വിമൽ, ഉദ്യോസ്ഥരായ ഷാജു, സിപിഓ നിഖിൽ ജോണ് എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിവലാണ് കേസെടുത്തിരിക്കുന്നത്.
വിവിധ സമയങ്ങളിലായി സത്കാര ചടങ്ങലേക്ക് 50 പേരെ വച്ചാണ് ക്ഷണിച്ചിരുന്നതെങ്കിലും 50 ൽ അധികം പേർ ഒന്നിച്ച് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സത്കാരത്തിൽ പ്രായമായവരും കുട്ടികളും പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.