കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് അമിത പണം ഈടാക്കുന്നതിനെ തിരേ പരാതി നല്കാന് സൗജന്യ നിയമ സഹായവുമായി അഭിഭാഷക സംഘടനയായ ജസ്റ്റീസ് ബ്രിഗേഡ്.
ഹൈക്കോടതി നിര്‍ദേശപ്രകാരം കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് നല്‍കേണ്ടത്.
സംസ്ഥാന തലത്തില്‍ മൂന്നംഗ അപ്പീല്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പരാതി നല്‍കാനാണ് ജസ്റ്റീസ് ബ്രിഗേഡ് സൗജന്യ നിയമ സഹായം നല്‍കുന്നത്.
പരാതികള്‍ justicebrigade18 @gmail. com എന്ന ഇ-മെയില്‍ വഴിയോ 9188201888 എന്ന വാട്ട്സാപ്പ് നമ്പര്‍ മുഖേനയോ അറിയിക്കാം.