വാഷിംഗ്ടൺ ഡിസി: ലോകത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം 2.64 കോടി കടന്നു. ഇതുവരെ 26,465,315 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 873,167 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
രോഗമുക്തി നിരക്ക് 18,660,122 ആയി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായത്. 6,335,244 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 191,058 പേരാണ് ഇതുവരെ മരിച്ചത്.
രണ്ടാംസ്ഥാനത്തുള്ള ബ്രസീലിലും കോവിഡ് രൂക്ഷമാകുകയാണ്. 4,046,150 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 124,729 പേരാണ് മരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 3,933,124 പേർക്കാണ് രോഗം ബാധിച്ചത്. 68,569 മരണവും റിപ്പോർട്ട് ചെയ്തു.
ലോകത്ത് ഇതുവരെ മരിച്ചത് ഏഴായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍
ലണ്ടൻ: കോവിഡ് ബാധിച്ച് ലോകത്ത് ഇതുവരെ ഏഴായിരത്തിലേറെ ആരോഗ്യപ്രവർത്തകർ മരിച്ചതായി റിപ്പോർട്ട്. ആനംസ്റ്റി ഇന്റർനാഷണലാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. മെക്സിക്കോയില്‍ ആണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചത്. 1320 ആരോഗ്യപ്രവർത്തകരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയതെന്നാണ് ആനംസ്റ്റിയുടെ കണ്ടെത്തൽ.
അമേരിക്കയിലും ബ്രസീലിലും മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കൂടുതലാണ്. 1,077 പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രസീലില്‍ 634 പേരും മരിച്ചു. ഇന്ത്യയിൽ ഇതുവരെ 573 ആരോഗ്യ പ്രവര്‍ത്തകരുടെ മരണവും റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും രോഗവ്യാപനം കൂടുന്നത് പ്രതിരോധ നടപടിയുടെ ആവശ്യകത വ്യക്തമാക്കുന്നെന്നും ആനംസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.