വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് ഉടനെത്തും. 3,98,141 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 68,44,705 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 33,35,399പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം യുഎസ്എ-19,65,708, ബ്രസീൽ-6,46,006, റഷ്യ-4,49,834, സ്പെയിൻ-2,88,058, ബ്രിട്ടൻ-2,83,311, ഇന്ത്യ-2,36,657, ഇറ്റലി-2,34,531, ജർമനി-1,85,414, പെറു-1,87,400, തുർക്കി-1,68,340, ഇറാൻ-1,67,156, ഫ്രാൻസ്-1,53,055, ചിലി-1,22,499, മെക്സിക്കോ- 1,10,026, കാനഡ-94,335, സൗദി അറേബ്യ- 95,748, ചൈന-83,030.
മേൽപ്പറഞ്ഞ രാജ്യങ്ങളിൽ രോഗബാധയെത്തുടർന്ന്് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്്.യുഎസ്എ-1,11,390, ബ്രസീൽ-34,072, റഷ്യ-5,528, സ്പെയിൻ-27,134, ബ്രിട്ടൻ-40,261, ഇറ്റലി-33,774, ഇന്ത്യ-6,649, ജർമനി-8,763, പെറു-5,162, തുർക്കി-4,648, ഇറാൻ-8,134, ഫ്രാൻസ്-29,111, ചിലി-1,448, മെക്സിക്കോ- 13,170, കാനഡ-7,703, സൗദി അറേബ്യ- 642, ചൈന-4,634.
യുഎസിൽ 24 മണിക്കൂറിൽ 970 മരണം
വാഷിംഗ്ടണ്‍ ഡിസി: യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 970 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. യുഎസിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കുതിക്കുകയാണെന്നാണ് ഒൗദ്യോഗിക കണക്കുകൾ.