ആ​ശ​ങ്ക​യി​ൽ ത​ന്നെ ക​ണ്ണൂ​ർ! കൂ​ടു​ത​ൽ കോ​വി​ഡ് കേ​സ് കൂ​ത്തുപറമ്പും പാ​ട്യ​ത്തും; കൂ​ടു​ത​ൽ രോ​ഗി​ക​ൾ ദു​ബാ​യി​യി​ൽ നി​ന്ന്; 63.5 ശ​ത​മാ​ന​വും ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കേ​സു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത് 214 കോ​വി​ഡ് പോ​സ​റ്റീ​വ് കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പോ​സ​റ്റീ​വ് ആ​യ​വ​ർ 36.5 ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പോ​സ​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 63.5 ശ​ത​മാ​നം ആ​ണ്. ഇ​താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.

രോ​ഗം ക​ണ്ടെ​ത്തി​യ ഭൂ​രി​ഭാ​ഗ​വും വ​ന്ന​ത് ദു​ബാ​യി​യി​ൽ നി​ന്നാ​ണ്. ഇ​വി​ടെ നി​ന്ന് വ​ന്ന 97 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത​ര​സം​സ്ഥാ​ന​ത്ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു വ​ന്ന 22 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ജി​ല്ലി​ൽ 77.5 ശ​ത​മാ​നം പു​രു​ഷ​ൻ​മാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ 22.5 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കാ​ണ് അ​സു​ഖം ബാ​ധി​ച്ച​ത്. ക​ണ്ണൂ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് പോ​സ​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് പാ​ട്യ​ത്തും കൂ​ത്തു​പ​റ​ന്പി​ലു​മാ​ണ്.

ഇ​തു​വ​രെ പോ​സ​റ്റീ​വ് ആ​യ​വ​രു​ടെ പ്രാ​യ​ത്തി​ന്‍റെ ക​ണ​ക്ക് ഇ​ങ്ങ​നെ​യാ​ണ്; 0 മു​ത​ൽ 5 വ​യ​സു​വ​രെ 2 പേ​ർ, 6നും 15 ​നും ഇ​ട​യ്ക്ക് 13 പേ​ർ 16നും 35​നും ഇ​ട​യ്ക്ക് 82 പേ​ർ, 36 നും 59 ​നും ഇ​ട​യ്ക്ക് 74 പേ​ർ, 60 നും 89​നും ഇ​ട​യ്ക്ക് 26 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്.

ധ​ർ​മ​ട​ത്ത് കോ​വി​ഡ് ബാ​ധി​ച്ച കു​ടും​ബ​ത്തി​ലെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ ത​ലാ​യി ഐ​സ് പ്ലാ​ന്‍റി​ൽ വ​ച്ചും കൊ​ടു​വ​ള്ളി ആ​മു​ക്കാ​സ് മോ​സ്കി​ന​ട​ത്തു​വെ​ച്ചും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment