ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രസര്‍ക്കാർ റിപ്പോർട്ട്. പ്രതിദിന കേസുകളിലെ വര്‍ധന നിരക്കില്‍ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കില്‍ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും പഠനം പറയുന്നു. 4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ധനയുടെ നിരക്ക്.
പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്‍പന്തിയിലാണ്. മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് കേരളമുള്ളത്. 17.80 ശതമാനം ആണ് കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്.
പരിശോധനയിൽ കേരളം വളരെ പിറകിലാണെന്നും പഠനം പറയുന്നു. -6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാനിരക്ക്. പരിശോധനാ നിരക്കില്‍ കേരളമാണ് ഏറ്റവും പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.