മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രോഗികൾ കോവിഡ് പോസിറ്റീവ് ആകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത നടപടികളും മുൻകരുതൽ നിർദ്ദേശങ്ങളുമായ അധികൃതർ പ്രതിരോധം ശക്തമാക്കി.
ആശുപത്രിയിൽ കഴിയുന്ന രോഗികൾ കോവിഡ് പോസിറ്റീവ് ആകുകയാണെങ്കിൽ അവരെ അടിയന്തിരമായി കോവിഡ് വാർഡിലേക്ക് മാറ്റണമെന്നും ഈ രോഗികളുടെ സമീപത്തെ ബെഡുകളിൽ കഴിഞ്ഞിരുന്ന മറ്റു രോഗികളെ ഹൈ റിസ്ക് ഗ്രൂ്പ്പിൽ ഉൾപ്പെടുത്തണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എം.എ.ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
അടിയന്തിര പ്രാധാന്യമില്ലാത്ത കേസുകൾ ഡിസ്ചാർ്ജ് ചെയ്ത് പറഞ്ഞയക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവരെ ക്വാറന്ൈറനിൽ പ്രവേശിപ്പിക്കുകയും വേണം.
വാർഡ് ഒന്‍പത് ക്വാറന്റൈൻ വാർഡാക്കി മാറ്റും. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ ആവശ്യമെങ്കിൽ കോവിഡ് തീയറ്ററിൽ വെച്ച് അതു നടത്തും.
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ ക്വാറന്റൈൻ വാർഡാക്കിയ ഒന്‍പതാം വാർഡ് കോവിഡ് വാർഡാക്കി മാറ്റി എട്ടാം വാർഡ് ക്വാറന്ൈറൻ വാർഡാക്കാനും തീരുമാനമായി.
ഈ വാർഡുകളിൽ സുരക്ഷ സംവിധാനം ശക്തമാക്കും. ആശുപത്രിയിലെ മറ്റു വാർഡുകളിലെ കൂട്ടിരിപ്പുകാരുടെ എണ്ണം കുറയ്ക്കും.
എല്ലാ ശസ്ത്രക്രിയകൾക്ക് മുൻപും ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കും. ആവശ്യമെങ്കിൽ ട്രൂനാറ്റ്് ടെസ്റ്റും നടത്തണം. ആർ.ടി.പി.സി.ആർ റിസൾട്ട് ലഭിച്ച ശേഷമേ രോഗികളെ വാർഡിൽ പ്രവേശിപ്പിക്കാൻ പാടുള്ളു.
അന്യസംസ്ഥാനത്തു നിന്നുള്ള കോവിഡ് രോഗികൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോളുകൾ കർശനമാക്കും.
സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ, ആർ.എം.ഒ ഡോ.രണ്‍ദീപ്, ഡോ.റീന ജോണ്‍, ഡോ.കവിത, ഡോ.വിമൽരാജ്, ഡോ.ഐശ്വരി മുകുന്ദൻ, സർജന്റ് സൈമണ്‍ എന്നിവർ പങ്കെടുത്തു.