കോട്ടയം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലും നിരീക്ഷണം കർശനമാക്കി.
രോഗവ്യാപന തോത് കൂടുതലുള്ള 40 തദ്ദേശ സ്ഥാപന മേഖലകൾ പൂർണമായും അധിക നിയന്ത്രണത്തിന്റെ പരിധിയിലാണ്. ഇതിനു പുറമെ 36 തദ്ദേശസ്ഥാപനങ്ങളിലെ 358 വാർഡുകളിലും ഇതേ നിയന്ത്രണങ്ങൾ ബാധകമാണ്.
നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഓരോ വഴികൾ മാത്രമാണ് തുറന്നിടുക. പൂർണ നിയന്ത്രണമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം ബാധകമായ വാർഡുകളെ ഒന്നിച്ച് ഒരു മേഖലയായി പരിഗണിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്.
രോഗവ്യാപനം രൂക്ഷമായ എല്ലാ മേഖലകളിലും പ്രധാന റോഡുകൾ ഒഴികെയുള്ളവ അടയ്ക്കാനും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് ഡി. ശിൽപ അറിയിച്ചു.
ലോക് ഡൗണിനു പുറമെ ഈ മേഖലകളിൽ ബാധകമായ നിയന്ത്രണങ്ങൾ
പൊതുജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുത്
റേഷൻ കടകളും അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകളും മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ.
അവശ്യ വസ്തുക്കൾ വിൽക്കുന്ന മറ്റു വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയായിരിക്കും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഫോണ് നന്പർ ഉപഭോക്താക്കളെ അറിയിക്കണം.
ആവശ്യക്കാർക്ക് ഈ നന്പരുകളിൽ വിളിച്ചോ വാട്സപ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തണം.
ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തു വയ്ക്കുന്ന സാധനങ്ങൾ കടയുടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കുകയോ ഹോം ഡെലിവറി നടത്തുകയോ ചെയ്യാം.
ഈ സംവിധാനത്തിന്റെ ഏകോപനം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കണം.
ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകുന്നതിന് അനുമതിയില്ല. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ വരെ പാഴ്സൽ സർവീസോ ഹോം ഡെലിവറിയോ നടത്താം.
രാത്രി ഒൻപതു മുതൽ രാവിലെ ഏഴു വരെ അനാവശ്യ യാത്രകൾ അനുവദിക്കില്ല. അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്ക് ഇളവുണ്ട്.
മരണാനന്തര ചടങ്ങുകൾ ഒഴികെ മറ്റൊരു ചടങ്ങുകൾക്കും അനുമതിയില്ല. ചടങ്ങു നടത്തുന്നതിനു മുൻപ് കോവിഡ് ജാഗ്രത പോർട്ടലിൽ ഈവന്റ് രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം.
മരണാനന്തര ചടങ്ങുകൾക്ക് 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.
ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
പൂർണമായും അധിക നിയന്ത്രണങ്ങളുടെ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങൾ
ഏറ്റുമാനൂർ, ചങ്ങനാശേരി, കോട്ടയം, ഈരാറ്റുപേട്ട, പനച്ചിക്കാട്, പാന്പാടി, മുണ്ടക്കയം, പുതുപ്പള്ളി, മണർകാട്, പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത്, കൂരോപ്പട, ഉദയനാപുരം, ആർപ്പൂക്കര, മാടപ്പള്ളി, മാഞ്ഞൂർ, പള്ളിക്കത്തോട്, തിരുവാർപ്പ്, രാമപുരം, അതിരന്പുഴ, എലിക്കുളം, വെച്ചൂർ, നീണ്ടൂർ, കാണക്കാരി, എരുമേലി, കറുകച്ചാൽ, വിജയപുരം, ഞീഴൂർ, കല്ലറ, കുമരകം, ഉഴവൂർ, കിടങ്ങൂർ, അകലക്കുന്നം, തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, തലയാഴം, ചെന്പ്, കടുത്തുരുത്തി, പായിപ്പാട്.
അധിക നിയന്ത്രണങ്ങൾ ബാധകമായ തദ്ദേശ സ്ഥാപന വാർഡുകൾ
പാലാ- 7, 8, 23, 6, 20, 4, 14 , 2, 5, 1 , 9, 15
വൈക്കം-2, 18, 25, 1, 5, 23, 10, 14, 3, 7, 9, 12, 26, 4, 21, 22, 17 , 8
തലപ്പലം-12,4, 10, 2,6, 5, 8, 9, 11
മീനടം- 4, 6, 12, 2,9, 1
തിടനാട്-10, 13 1, 2, 4, 14 , 5 ,12, 3
കങ്ങഴ-13 , 6 , 9 , 10 , 14, 1, 11, 12, 4, 5, 8
അയർക്കുന്നം-13,10, 8 , 12 , 9, 14, 7, 14 , 2, 5
കടനാട്-10, 8, 1,9,4
പാറത്തോട്-15, 3, 17, 18, 14, 4, 16, 19, 7, 6 , 5 , 13, 2, 9, 12
വാഴൂർ-3, 7, 10, 14, 9, 1, 8,11, 12, 13, 5,2
കാഞ്ഞിരപ്പള്ളി-12,14, 3, 6,15, 21, 8, 10, 17, 5, 7, 9, 11, 19, 16, 4, 21
ചിറക്കടവ്-20, 8, 19, 16, 9, 13, 2, 4, 5, 11, 12, 18, 7, 4, 17, 3,14 , 15, 1 , 6,10
മുളക്കുളം-5, 6, 16, 1, 8, 14, 4, 11, 13, 15, 9, 3, 17, 10,2
കുറിച്ചി-4, 13, 6, 14, 8, 9, 20, 17, 11 ,19, 2, 3 ,5, 1, 12, 15, 16, 18,7
മണിമല-11, 15, 1, 7, 10 ,12, 3, 14, 5, 6, 8, 9, 13
മുത്തോലി- 9, 11, 13 , 5 , 7 , 10, 12
കടപ്ലാമറ്റം-12 , 7 , 6 , 4, 8
തലയോലപ്പറന്പ്-10, 1, 6, 8, 9, 2, 3, 4, 7, 11, 12, 14, 15
വെള്ളൂർ-1, 14, 11, 12 , 9 , 2, 3, 10, 13, 16 , 8,4,15, 6
നെടുംകുന്നം-1, 2, 3, 4, 5, 6, 7, 8, 9, 11, 12, 13, 14, 15
ടിവി പുരം-7 , 9, 14, 3, 4, 10, 13 , 1 , 8, 2, 5, 6, 11, 12
മൂന്നിലവ്-12, 11, 6
മരങ്ങാട്ടുപിള്ളി-8, 13, 6 , 5 , 4,14
മേലുകാവ്-8, 2 , 12 , 6, 10
ഭരണങ്ങാനം-9,7, 8 ,13, 4 , 1
കോരുത്തോട്-4, 11, 2, 12, 13 , 9
പൂഞ്ഞാർ-2
കൂട്ടിക്കൽ-2, 5, 6, 7, 8, 10, 12, 1
വെളിയന്നൂർ-5, 11 ,2,3,6, 9,10,12,13, 8
കൊഴുവനാൽ-11, 8
കുറവിലങ്ങാട്-3, 14,5, 12 , 2, 7, 1, 11
കരൂർ-14, 9, 11, 7, 2, 1, 15 , 13, 6, 8, 10, 12, 5
തീക്കോയി-1, 13, 11
മീനച്ചിൽ-4, 7, 11, 1,2, 3, 6, 9, 13, 12, 8
വെള്ളാവൂർ-5, 7, 8, 9, 10
അയ്മനം-7, 9, 2, 8, 14, 16, 13, 19, 10, 12, 15, 6