കാസർഗോഡ്: ജില്ലയിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾക്കുമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പൊതുജനങ്ങൾ കോവിഡ് മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപേക്ഷ, രേഖകകളിലെ തിരുത്തൽ, പരാതി എന്നിവക്കായി ഓൺലൈൻ മുഖേന എഡിഎം ചെയർപേഴ്സൺ ആയ സമിതിക്കാണ് സമർപ്പിക്കേണ്ടത് covid19.kerala.gov.in/ death info എന്ന ലിങ്കിലാണ് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അപേക്ഷ സമർപ്പിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടത്.
മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുകൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണത്തിന്റെ കണക്കിലുണ്ടോ എന്ന് പരിശോധിക്കാം.
ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കളക്ടർക്ക് നൽകാം.
ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പിന്റെ മാർഗ നിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ ലഭിച്ച ഡെത്ത് ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റിനു പുറമേ ഒരു രേഖ കൂടി ആവശ്യം ഉണ്ടെങ്കിൽ ബന്ധുക്കൾക്ക് ഈ ലിങ്കിൽ “ഇഷ്യൂ ഓഫ് സർട്ടിഫിക്കറ്റ് ഇൻ ദി ന്യൂ ഫോർമാറ്റ്’ എന്ന ലിങ്കിൽ കയറി അപേക്ഷിക്കാം.
മരിച്ചയാളുടെ പേര് പട്ടികയിൽ ഇല്ലെങ്കിലോ പേരിൽ തിരുത്തുണ്ടെങ്കിലോ വെബ്സൈറ്റിലെ അപ്പീൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്പീൽ നൽകാം. ഇതിന്റെ കാരണം വ്യക്തമാക്കണം.
അപേക്ഷ നൽകുന്നതിനായി ചെയ്യേണ്ടുന്ന കാര്യങ്ങൾ
● തദ്ദേശ സ്ഥാപനം നൽകുന്ന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ. ഇതിന്റെ സോഫ്റ്റ് കോപ്പി അപ്ലോഡ് ചെയ്യണം.
● മരിച്ചയാളുടെ പേര്, വയസ്, ലിംഗം.
● മെഡിക്കൽ രേഖകളിൽ നൽകിയ മൊബൈൽ നമ്പർ
● പേര്, സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്/ഡിവിഷൻ.
● സംസ്ഥാനം, ജില്ല, മരണം സംഭവിച്ച തീയതി, സ്ഥലം.
● മരണം നടന്ന സ്ഥാപനം/ആശുപത്രി.
● ആശുപത്രി അഡ്മിഷൻ നമ്പർ (ഐപി നമ്പർ) ലഭ്യമെങ്കിൽ മാത്രം ഇത് നിർബന്ധമല്ല.
● മരണം നടന്നത് വീട്ടിലാണെങ്കിൽ മരണം റിപ്പോർട്ട് ചെയ്ത ആശുപത്രി, അല്ലെങ്കിൽ മരണം നടന്നിട്ട് കൊണ്ടുപോയ ആശുപത്രി.
● മരണം നടന്നത് വീട്ടിലാണെങ്കിൽ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറുടെ പേര്.
●കോവിഡ് മരണം സംബന്ധിച്ച രേഖയ്ക്ക് അപേക്ഷിക്കുന്ന ബന്ധുവിന്റെ പേര്, ഫോൺ നമ്പർ, സാധുവായ സർക്കാർ ഐഡി സോഫ്റ്റ് കോപ്പി.