
മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോട്ട് സ്പോട്ട് പട്ടികയിൽ അവശേഷിച്ചിരുന്ന മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളെ കൂടി ഒഴിവാക്കി. മാറഞ്ചേരി, കാലടി ഗ്രാമപഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്.
ഇതോടെ ജില്ലയിൽ ഇനി ഹോട്ട് സ്പോട്ടുകളില്ല. കോവിഡ് ബാധിതർ നിലവിൽ ജില്ലയിലില്ലെന്ന കാരണത്താലാണിത്. കോവിഡ് ബാധിതരും ഹോട്ട് സ്പോട്ടുകളും ഇല്ലെന്നത് ആശ്വാസകരമാണെങ്കിലും ആരോഗ്യ ജാഗ്രത ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് ആവശ്യപ്പെട്ടു.
രോഗ വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും ജില്ലയിൽ തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നു വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി മലപ്പുറം സ്വദേശികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാകും. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
കോഴിക്കോട്ട് 155 പേര് കൂടി പുതുതായി നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ ഇതുവരെ 228,99 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. പുതുതായി വന്ന 155 പേര് ഉള്‍പ്പെടെ ഇപ്പോള്‍ ജില്ലയില്‍ 904 പേര് നിരീക്ഷണത്തിലുണ്ട്.
21 പേര് ആണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ 2,213 സ്രവ സാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,060 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2,030 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 153 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ആരും ഇപ്പോള്‍ ചികിത്സയിലില്ല. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കാന്മെന്റല് ഹെല്‍ത്ത് ഹെല്‍പ്പ്ലൈനിലൂടെ കൗണ്‍സിലിംഗ് നല്കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഫോണിലൂടെ 74 പേര്‍ക്ക് സേവനം നല്കി. ജില്ലയില്‍ 2744 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8914 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി.