കു​​​ട്ടി​​​ക​​​ളെ ക​​​ഴി​​​വ​​​തും പു​​​റ​​​ത്തു കൊണ്ടുപോകരുത്..! അ​തീ​വ ജാ​ഗ്ര​താ നിർദേശം; മ​​​ര​​​ണ​​​സം​​​ഖ്യ ഏ​​​റ്റ​​​വും കു​​​റ​​​വ് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​രോ​​ഗ്യമ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നംപ്ര​​​തി വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​ൻ നി​​ർ​​ദേ​​ശം.

ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​വി​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം. മ​​​ര​​​ണ​​​സം​​​ഖ്യ ഏ​​​റ്റ​​​വും കു​​​റ​​​വ് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​രോ​​ഗ്യമ​​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ളം കോ​​​വി​​​ഡി​​​നെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന രീ​​​തി ശാ​​​സ്ത്രീ​​​യ​​​മാ​​​ണ്. ബ്രേ​​​ക് ത്രൂ ​​​ഇ​​​ൻ​​​ഫെ​​​ക്‌ഷൻ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം.

ഇ​​​വി​​​ടെ ഐ​​​സി​​​യു, വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ, ആ​​​ശു​​​പ​​​ത്രി ആ​​​വ​​​ശ്യം വ​​​രു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കു​​​റ​​​വാ​​​ണ്. നി​​​ല​​​വി​​​ൽ 75 ശ​​​ത​​​മാ​​​നം വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ, 43 ശ​​​ത​​​മാ​​​നം ഐ​​​സി​​​യു ഒ​​​ഴി​​​വു​​​ണ്ട്.

ഹോം ​​​ഐ​​​സൊ​​​ലേ​​​ഷ​​​ൻ പൂ​​​ർ​​​ണതോ​​​തി​​​ൽ ആ​​​ക​​​ണം. വീ​​​ട്ടി​​​ൽ സൗ​​​ക​​​ര്യമി​​​ല്ലാ​​​ത്ത​​​വ​​​ർ മ​​​റ്റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം.

എ​​​പി​​​എ​​​ൽ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് പോ​​​സ്റ്റ് കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് പ​​​ണം ഈ​​​ടാ​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വ് സം​​​ബ​​​ന്ധി​​​ച്ച അ​​​വ്യ​​​ക്ത​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment