മുംബൈ: വോക്ഹാർഡ് ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച 46 പേരുമായി സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഇവിടെ രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 48 ആയി.
ആദ്യം വോക്ഹാർഡ് ആശുപത്രിയിലെ ഏഴ് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ മറ്റ് നഴ്സ്മാർക്ക് രോഗലക്ഷണവും കാണിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ, രോഗബാധിതരായ മൂന്ന് പേർ ഈ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇവരിൽ നിന്നാകാം രോഗം പടർന്നതെന്ന് അനുമാനത്തിലാണ് ആരോഗ്യവകുപ്പ്.