ന്യൂഡൽഹി: കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മരണത്തെ തടയാൻ 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമെന്നു കേന്ദ്ര സർക്കാർ.
പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.
വാക്സിനേഷനു കോവിഡ് മൂലമുണ്ടാകുന്ന മരണത്തെ തടയാൻ കഴിയും. രണ്ടാം തരംഗം അതിരൂക്ഷമായ ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ച ഭൂരിഭാഗം ആളുകളും വാക്സീൻ സ്വീകരിക്കാത്തവരാണ്.
കോവിഡിനെതിരായ പ്രധാന കവചം വാക്സിനേഷനാണ്. ഇപ്പോൾ വാക്സീൻ സുലഭമാണ്. എല്ലാവരോടും വാക്സീൻ സ്വീകരിക്കണമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ. പോൾ പറഞ്ഞു.