ബ്രസീലിയ: ബ്രസീലിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് രോഗം വന്നവർക്കും മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് ജെയർ ബോൾസോനാരോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ലോക്ക്ഡൗണിനെയും സാമൂഹിക അകലം പാലിക്കുന്നതിനെയും എതിർത്തിരുന്നു ബോൾസോനാരോ. അസുഖബാധിതർ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു ബോൾസോനാരോയുടെ നിലപാട്.
മാസ്കുകളുടെ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ ബോൾസോനാരോ തന്നോട് ആവശ്യപ്പെട്ടിട്ടണ്ടെന്ന് ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗ പറഞ്ഞു.
വാസ്കിൻ സ്വീകരിച്ചവർക്ക് മാസ്ക് വേണ്ട; ഇളവിനൊരുങ്ങി ഈ രാജ്യം
