ബിലാസ്പുർ(ഛത്തീസ്ഗഡ്): ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് അമിത അളവിൽ കഴിച്ച ഒൻപതു പേർ മരിച്ചു.
അഞ്ചുപേരുടെ നില ഗുരുതരം. ബിലാസ്പുരിലെ കോർമി ഗ്രാമത്തിലാണു സംഭവം.
മദ്യത്തിന്റെ അളവ് 91 ശതമാനമുള്ള ഡ്രോസെറ-30 എന്ന സിറപ്പാണ് ഇവർ കഴിച്ചത്.
ചൊവ്വാഴ്ച രാത്രി ആരോഗ്യനില വഷളായതിനെത്തുടർന്ന് നാലുപേർ വീടുകളിൽതന്നെ മരിച്ചു.
മൂന്നുപേർ ബിലാസ്പുരിലെ സർക്കാർ ആശുപത്രിയിലെത്തിയതിനുശേഷമാണു മരിച്ചത്.
കോവിഡ് മൂലമാണോ മരണം സംഭവിച്ചതെന്ന് സംശയിച്ച് അധികൃതരെ അറിയിക്കാതെ പിറ്റേന്നുതന്നെ നാലുപേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചു.
ഹോമിയോപ്പതി പ്രാക്ടീഷണറിൽനിന്നാണ് ഇവർ മരുന്നു കുറിച്ചുവാങ്ങിയത്. സിറപ്പ് അമിത അളവിൽ കുടിച്ചതാണ് മരണകാരണമായതെന്നു പോലീസ് പറഞ്ഞു.