മരിച്ചയാളെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു സ​​​ർ​​​ക്കാ​​​ർ; ഇയാള്‍ മരിച്ചത് കോ​​​വി​​​ഡ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന്…

മു​​​സ​​​ഫ​​​ർ​​​ന​​​ഗ​​​ർ: മ​​​രി​​​ച്ചു ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം അ​​​ധ്യാ​​​പ​​​ക​​​നെ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​സ​​​ഫ​​​ർ​​​ന​​​ഗ​​​റി​​​ലാ​​​ണു സം​​​ഭ​​​വം.

കോ​​​വി​​​ഡ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ര​​​ണ്ടാ​​​ഴ്ച മു​​​ന്പു മ​​​രി​​​ച്ച സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ ഖാ​​​ൻ​​​ജ​​​ഹാ​​​ൻ​​​പു​​​ർ സ്വ​​​ദേ​​​ശി ന​​​ന്ദ് കി​​​ഷോ​​​റി​​​നെ​​​യാ​​​ണു ക​​​ള​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ച്ച​​​ത്.

ഇ​​​യാ​​​ളു​​​ടെ മ​​​ര​​​ണം ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഈ ​​​മാ​​​സം പ​​​ത്തു​​​മു​​​ത​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റ് ഡ്യൂ​​​ട്ടി​​​ക്കു​​​ള്ള പ​​​ട്ടി​​​ക ന​​​ന്ദ് കി​​​ഷോ​​​റി​​​ന്‍റെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​വി​​​വ​​​രം പു​​​റ​​​ത്താ​​​കു​​​ന്ന​​​ത്.

Related posts

Leave a Comment