തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആർടിപിസിആർ റിസൾട്ട് വൈകുന്നെന്ന പരാതിയുണ്ട്. മികച്ച ഫലം കിട്ടുന്ന ആന്റിജന്‍ കിറ്റ് ലഭ്യമാണ്.
ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ട്രെയിനിൽ സംസ്ഥാനത്തേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ഫലം കരുതണം.
ഇറച്ചിക്കടകൾക്ക് പെരുന്നാൾ ദിവസം പ്രവർത്തിക്കാം. ഹോം ഡെലിവറി നടത്തണം. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം.
അതിതീവ്ര മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകി. ഓക്സിജൻ ഉൽപാദന ശേഷി വർധിപ്പിക്കാൻ നിർദേശിച്ചു.
ഓക്സിജൻ ഓഡിറ്റ് ഫയർ ഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടിത്തം ഒഴിവാക്കാൻ നിർദേശം നൽകി.
പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ട് അപ്പുകൾ വഴി നിർമ്മിക്കാനാവും. കെൽട്രോണിനെകൊണ്ട് സാങ്കേതിക കാര്യം നിർമ്മിക്കാൻ നിർദ്ദേശിച്ചു.
കിടക്കയുടെ 85 ശതമാനം ഉപയോഗിച്ച് കഴിയുമ്പോൾ പെട്ടെന്ന് കൂടുതൽ കിടക്കകൾ ഉറപ്പാക്കണം. അതിന് ജില്ലാ ഭരണകൂടം ശ്രദ്ധിക്കണം.
ആശുപത്രികളിലെ സൗകര്യവുമായി ബന്ധപ്പെട്ട് രോഗികളുടെ അഡ്മിഷൻ അടക്കമുള്ള കാര്യങ്ങളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ ജില്ലാ കളക്ടർമാർ മുൻകൈയെടുത്ത് ഓരോ ആശുപത്രിയുടെയും കാര്യത്തിൽ പരിശോധന സംവിധാനം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.