ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാൻ ഗുജറാത്തിൽ ആളുകൾ ഗോമൂത്രവും ചാണകവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
‘ഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണമോ’ എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.
ചാണകവും ഗോമൂത്രവും ശരീരത്തിൽ പുരട്ടുന്നതിന്റെയും പശുക്കളെ കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോയും അഖിലേഷ് ട്വീറ്റ് ചെയ്തു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ചാണകം ചികിത്സ ആളുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്.
ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പലഭാഗത്ത് നിന്നും ഉയരുന്നത്.
പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തള്ളിയിരുന്നു.
വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞത്.
ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ഗോമൂത്രം കുടിക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു.