ബ്രസൽസ്: ഫൈസർ കോവിഡ് വാക്സിെൻറ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കുന്നത് പ്രായമായവരിൽ പ്രതിരോധശേഷി ഉയർത്തുമെന്ന് പഠനം.
വാക്സിൻ ഇടവേള വർധിപ്പിച്ചാൽ 80 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിരോധശേഷി മൂന്നരമടങ്ങ് വർധിക്കുമെന്നാണ് പഠനം.
നിലവിലുള്ള മൂന്നാഴ്ചയിൽ നിന്ന് ഇടവേള 12 ആഴ്ചയായി വർധിപ്പിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്.
അതേസമയം യൂറോപ്യൻ യൂണിയനിൽ ആളുകൾക്ക് 200 ദശലക്ഷത്തിലധികം കൊറോണ വാക്സിൻ ഡോസുകൾ ഇപ്പോൾ നൽകികക്കഴിഞ്ഞു.
യൂറോപ്യൻ യൂണിയനിലെ വ്യക്തിഗത രാജ്യങ്ങളിൽ നിന്നുള്ള ഒൗദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കണക്കുപ്രകാരം കുറഞ്ഞത് 52.9 ദശലക്ഷം പൗര·ാർക്കും യൂറോപ്യൻ യൂണിയനിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനത്തിനും ചൊവ്വാഴ്ച പൂർണമായും പ്രതിരോധ കുത്തിവയ്പ് നൽകി.
ജൂലൈ അവസാനത്തോടെ യൂറോപ്യൻ യൂണിയനിലെ മുതിർന്നവരിൽ 70 ശതമാനം പേർക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്ന ലക്ഷ്യം യൂറോപ്യൻ യൂണിയന് കൈവരിക്കാനാകുമെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണം കൂടുതൽ. മാൾട്ടയിലാണ്.
അവിടെ 32.5 ശതമാനം ആളുകൾക്ക് ഇതിനകം തന്നെ വാക്സിനേഷൻ നൽകിയിട്ടുണ്ട്.ബൾഗേറിയയിൽ നിരക്ക് 6.1 ശതമാനമാണ്. ഈ സ്ഥിതി വിവരക്കണക്കുകളിൽ ജർമ്മനി 11.2 %വും ഫ്രാൻസ് (13.5%), ഇറ്റലി (14.6 %), സ്പെയിൻ (15.4%) ഉം ആണ്.
കോവിഡ് വാക്സിൻ വിതരണം കൂടുതൽ വ്യാപകമാക്കാൻ ജർമൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച്, പ്രായപൂർത്തിയായ എല്ലാവർക്കും ജൂണ് ഏഴ് മുതൽ വാക്സിൻ സ്വീകരിക്കാം.
പതിനാറ് വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ അറിയിച്ചു. വാക്സിനേഷൻ സെന്ററുകൾ വഴിയും ഡോക്ടർമാർ വഴിയും കന്പനികൾ വഴിയും ഇതു സ്വീകരിക്കാം.
വാക്സിനേഷൻ ക്യാന്പയനിലെ മെല്ലെപ്പോക്ക് കാരണം തുടക്കത്തിൽ ഏറെ വിമർശനങ്ങളുണ്ടായെങ്കിലും തുടർന്നിങ്ങോട്ട് അസാമാന്യ വേഗത്തിലാണ് രാജ്യത്ത് ഈ പ്രക്രിയ പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒറ്റ ദിവസം 1.35 മില്യൻ ആളുകൾക്ക് വാക്സിൻ നൽകി റെക്കോഡും സ്ഥാപിച്ചിരുന്നു.
എന്നാൽ വാക്സിനേഷനുള്ള മുൻഗണനാ പട്ടിക ഒഴിവാക്കി എല്ലാവർക്കും വാക്സിൻ നൽകാനുള്ള ജർമൻ സർക്കാരിന്റെ തീരുമാനത്തിനെതിരേ ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തി.
വാക്സിൻ ക്ഷാമത്തിന് ഇതു കാരണമാകുമെന്നും, കുറഞ്ഞ ഡോസ് വാക്സിനുകൾക്കായി കൂടുതൽ ആൾ മത്സരിക്കുന്ന അവസ്ഥ സംജാതമാകുമെന്നുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.
ജർമനിയിലെ വാക്സിനേഷൻ എണ്ണം വർദ്ധിക്കുന്നതിൽ ചാൻസലർ അംഗല മെർക്കൽ ശുഭാപ്തി പ്രകടിപ്പിച്ചു. അതേ സമയം ജാഗ്രത പാലിക്കണമെന്നും ബുണ്ടെസ്ററാഗിലെ യൂണിയൻ പാർലമെന്ററി ഗ്രൂപ്പിന്റെ ഓണ്ലൈൻ ചർച്ചകളിൽ പങ്കെടുത്തവരിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് രാജ്യം ശരിയായ പാതയിലാണെന്നും പ്രതീക്ഷയാണെന്നും എന്നാൽ ഇതുവരെ സുരക്ഷിത തീരത്ത് എത്തിയിട്ടില്ലെന്നും മെർക്കൽ പറഞ്ഞു. തുറക്കുന്ന ഘട്ടങ്ങളെക്കുറിച്ച് നന്നായി ചിന്തിച്ച് തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പുകളുടെ വിശകലനത്തിനായി മെയ് 27 ന് ഫെഡറൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടുതൽ കൂടിയാലോചന നടത്തുമെന്ന് മെർക്കൽ സ്ഥിരീകരിച്ചു. ആസൂത്രിതമായ ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, വേനൽക്കാലത്ത് വാക്സിനേഷൻ ലോജിസ്ററിക്സ് എന്നിവയും യോഗം പരിഗണിക്കുമെന്നും രാജ്യത്തെ ഇളവുകളുടെ സാധ്യത തള്ളിക്കളയാനാവില്ലന്നും മെർക്കൽ സൂചിപ്പിച്ചു.
ജർമനിയിലെ നോർത്ത്റൈൻ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ മെറ്റ്മാൻ ജില്ലയിലെ വെൽബെർട്ട് നഗരത്തിലെ രണ്ട് കെട്ടിട സമുച്ചയങ്ങളിലെ ബഹുനിലഫ്ളാറ്റുകളിൽ ഇന്ത്യൻ കൊറോണ മ്യൂട്ടന്റ് കണ്ടെത്തിയതോടെ 200 റെസിഡന്റുകളെ പ്രത്യേക ക്വാറന്ൈറനിൽ ആക്കി.
ജർമനിയിൽ കൊറോണ രോഗവ്യാപനത്തിന്റെ ശക്തി താരതമ്യേന കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 4,205 പേർക്ക്. ഇതുവരെയായി 35,95,872 കേസുകളാണ് രാജ്യത്താകെ ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്.
73 മരണങ്ങളും കൂടി ചേർത്താൽ ആകെ മരണം 86,699 ആയി. ഏഴു ദിവസത്തെ ശരാശരി കണക്കനുസരിച്ച് ഒരു ലക്ഷം പേർക്ക് 79,5 എന്ന കണക്കിലാണ് രാജ്യത്തെ ഇൻസിഡെൻസ് റേറ്റ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ