ലണ്ടൻ: കോവിഡ് വൈറസ് ബാധിതരിൽ ഇരുപതിൽ ഒരാൾ രോഗത്തിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്.
നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചത്.
ശ്വാസതടസം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ആശയക്കുഴപ്പം എന്നിവയാണ് കൂടുതലായും ഉണ്ടാകുന്നത്.
ഇതിനുപുറമേ ശ്വാസകോശ രോഗം, വിഷാദം തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ദീർഘകാല കോവിഡ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്.
കോവിഡ് അണുബാധക്ക് മുമ്പ് വാക്സിൻ എടുത്തവരിൽ ചിലർക്ക് ദീർഘകാല രോഗലക്ഷണങ്ങളിൽ നിന്ന് രക്ഷനേടിയതായും പഠനം പറയുന്നു.
2021 മേയിൽ ഗ്ലാസ്ഗോ സർവകലാശാലയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.