മുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെ അമൃത അറോറയുടെയും വീടുകളിൽ കോവിഡ് പരിശോധന നടത്തും.
താരങ്ങളുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മുംബൈ കോർപറേഷൻ അറിയിച്ചു.
അടുത്തിടെ ഇരുവരും നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന് അനില്‍ കപൂറിന്റെ മകള്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലും ഇവര്‍ സജീവമായുണ്ടായിരുന്നു.
ഇതിനാൽ ഇവർ സൂപ്പർ സ്പ്രെഡർ ആകാൻ സാധ്യതയെന്നും മുംബൈ കോർപറേഷൻ വ്യക്തമാക്കി.
കരീന കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈയിലെ വസതി അധികൃതർ സീൽ ചെയ്തിരുന്നു. കരീനയോട് റൂട്ട്മാപ്പ് ചോദിച്ചറിയാൻ അധികൃതർ സമീപിച്ചിരുന്നു. എന്നാൽ ഇവർ സഹകരിക്കാൻ വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥർ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
അതേസമയം, ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ വലിയ ഒത്തുചേരലുകൾ നിരോധിച്ചിരുന്നു. സംസ്ഥാനത്ത് പതിനെട്ട് പേർക്കാണ് ഒമിക്രോണുകൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച നടന്ന പഞ്ചാബി റാപ്പർ എപി ധില്ലന്റെ സംഗീത പരിപാടിയുടെ സംഘാടകർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരക്കണക്കിന് ആളുകളാണ് ഈ സംഗീത പരിപാടിയിൽ പങ്കെടുത്തത്. നടിമാരായ ജാൻവി കപൂർ, സാറാ അലി ഖാൻ, സഹോദരൻ ഇബ്രാഹിം അലി ഖാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.