ന്യൂഡൽഹി: ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കോവിഡ് കേസുകളാണ് ലോകത്താകെ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.
ഇതുവരെ ഏഴരലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ മരിച്ചവരുടെ എണ്ണം 752,728 (അഞ്ച് ശതമാനം) ആയി. ഇന്നലെ മാത്രം 6,816 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ 6,415,806 രോഗികളാണ് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതിൽ 64,640 (ഒരു ശതമാനം) പേരും ഗുരുതരാവസ്ഥയിലാണ്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം അഞ്ച് ശതമാനം പേർക്ക് മരണകാരണമാകുമ്പോൾ 95 ശതമാനം പേരും അതിജീവിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ ലോകത്താകെ 13,900,557 പേർ രോഗത്തിൽ നിന്ന് പൂർണ മുക്തരായി.
അമേരിക്കയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 54 ലക്ഷം പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നുവരെ 5,414,734 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുതായി 54,432 പേർക്കാണ് രോഗം കണ്ടെത്തിയത്. 1,249 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ബ്രസീൽ ആണ് കോവിഡ് മോശമായി ബാധിച്ച രണ്ടാമത്തെ രാജ്യം. ബ്രസീലിൽ 59,147 പുതിയ കേസുകളാണുള്ളത്. 1,301 മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ബ്രസീലിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,229,621 ആയി.