മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു.
ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് വെന്തു മരിച്ചത്. ബാക്കിയുള്ള രോഗികളെ അടുത്ത ആശുപത്രികളിലേക്കു മാറ്റിയതായാണ് വിവരം.
പാൽഗഡ് ജില്ലയിലെ വിജയ് വല്ലഭ് ആശുപത്രിയിൽ പുലർച്ചെ മൂന്നിനു ശേഷമാണ് ദാരുണമായ അപകടമുണ്ടായത്.
ഐസിയുവിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ആശുപത്രിയിൽനിന്നു ലഭിക്കുന്ന വിവരം.