വാഷിംഗ്ടണ്‍: ഏറ്റവും ഫലപ്രദമായ വാക്സിനുകളിൽ മുൻനിരയിലെന്നു പേരെടുത്ത ഫൈസർ കോവിഡിനെതിരേ ഗുളിക വികസിപ്പിക്കുന്നു.
വൈറസിന്റെ നട്ടെല്ലു തകർത്ത് മൂക്കിലും തൊണ്ടയിലും ശ്വാസകോശത്തിലും ഇരട്ടിക്കുന്നത് തടയാൻ ശേഷിയുള്ളതാകും പുതിയ ഗുളികയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയിലും ബൽജിയത്തിലും പ്രായപൂർത്തിയായവരിൽ ഫൈസർ കന്പനി പരീക്ഷണം തുടങ്ങിക്കഴിഞ്ഞു.
പ്രൊട്ടീസ് ഇൻഹിബിറ്റർ ഇനത്തിൽ പെടുന്ന ഗുളികൾ എച്ചഐവി പോലുള്ള മറ്റു വൈറസുകൾക്കെതിരേ ഫലപ്രദമാണെന്ന് മുന്‍പേ തെളിയിക്കപ്പെട്ടതാണ്. ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയത്തിലാണെന്ന് കന്പനി അറിയിച്ചു.