പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും സ്വയം പരിശോധനകള്‍ നടത്തുന്നവരുടെ ഫലം കണക്കുകളില്‍ ഇല്ല. കോവിഡ് ആന്റിജന്‍ പരിശോധനയ്ക്കുള്ള കിറ്റുകള്‍ 250 രൂപ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്.
മെഡിക്കല്‍ സ്റ്റോറുകളില്‍ വിവിധ കമ്പനികള്‍ പുറത്തിറക്കിയിട്ടുള്ള കിറ്റുകള്‍ വില്‍ക്കുന്നുണ്ട്.
കിറ്റുകള്‍ ആദ്യം ഇറങ്ങിയപ്പോള്‍ പരിശോധന നടത്തുന്നവര്‍ ഫലം ബന്ധപ്പെട്ട സൈറ്റിലൂടെ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുണ്ടാകുന്നില്ല.
കിറ്റുകളുടെ വില്പന വന്‍തോതില്‍ വര്‍ധിച്ചതായി മെഡിക്കല്‍ സ്റ്റോര്‍ വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കിറ്റിനു ക്ഷാമമായിരുന്നു.
ഉത്പാദനം വര്‍ധിപ്പിച്ച് കൂടുതല്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികളും മത്സരിക്കുകയാണ്. സ്രവസാമ്പിളുകള്‍ മറ്റൊരാളുടെ സഹായത്തോടെ എടുത്ത് പരിശോധന നടത്താന്‍ കഴിയുമെന്നതാണ് കിറ്റിന്റെ പ്രത്യേകത.
അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പോസിറ്റീവാകുന്നവരില്‍ നല്ലൊരു പങ്കും ഫലം പുറത്തുവിടുന്നതുമില്ല.
ഇവര്‍ ക്വാറന്റൈനില്‍ കഴിയുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുമുള്ളത്. പ്രതിദിന കോവിഡ് ബാധിതരുടെ കണക്കുകളില്‍ പെടാത്തവയാണ് ഇത്തരം പരിശോധനാ ഫലങ്ങളെന്നതു ശ്രദ്ധേയം,