ജനീവ: ലോകത്ത് പലയിടങ്ങളിലും കോവിഡ് “സൂനാമി’ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മേ ധാവി.
ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും. ആരോഗ്യസംവിധാ നങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.
ഒമിക്രോൺ വകഭേദം വാക്സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കു ന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖല കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ ഇനിയും തിരിച്ചടിയുണ്ടാ യാല്‍ താങ്ങില്ലെന്നും അദാനോം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.
ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗി കളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.