തിരുവനന്തപുരം: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ ഫ്ളോ ചാർട്ടുകൾ പുറത്തുവിട്ടു.
ഈ ചാര്‍ട്ടിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് പ്രസ്തുത തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ്.
ഈ പറയുന്ന സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യം വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തിൽപ്പെടാതെ വന്നിട്ടുട്ടള്ളവർക്ക് ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അധികൃതർ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചിട്ടുണ്ട്.
ആളുകൾ പുറത്തിറങ്ങരുതെന്ന് കളക്ടർ; വർക്കലയിൽ അതീവ ജാഗ്രത
തിരുവനന്തപുരം: കോവിഡ് 19 രോഗ ബാധ മൂന്ന് പേർക്ക് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കനത്ത ജാഗ്രത പുലർത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നാണ് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
ആളുകൾ കൂടുന്ന ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയെല്ലാം അടച്ചിടാൻ നോട്ടീസ് നൽകും.
ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികൾക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയൻ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ജാഗ്രത ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ ദിവസങ്ങളായി വർക്കലയിലെ റിസോർട്ടിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ കണ്ടതിനാൽ ഇയാളെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എല്ലാ വർഷവും ഇന്ത്യയിൽ എത്താറുള്ള ഇറ്റാലിയന്‍ പൗരന് വർക്കലയിലെ അടുപ്പക്കാർ ഉണ്ട്.
ഇയാൾ കൊല്ലത്ത് പോയിരുന്നുവെന്നും ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തുവെന്നും ജില്ലാ ഭരണകൂടം കണ്ടെത്തി. വർക്കലയിൽ ആരുമായിട്ടെല്ലാം ഇയാൾ ബന്ധപ്പെടുവെന്നും കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടരുകയാണ്.
ഇറ്റാലിയൻ പൗരന് ഇംഗ്ലീഷ് കാര്യമായി വശമില്ലാത്തതും കാര്യങ്ങൾ ചോദിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇയാൾ ചികിത്സയോട് നന്നായി സഹകരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കളക്ടർ അറിയിച്ചു.