കുറയാതെ മഹാമാരി! 24 മണിക്കൂറിനിടെ 63,489 കോവിഡ് കേസുകള്‍; മരണ സംഖ്യ അരലക്ഷത്തിലേക്ക്; ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.16 കോടിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,489 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 944 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 25,89,682 ആ​യി. മ​ര​ണ സം​ഖ്യ 49,980 ആ​യി ഉ​യ​ര്‍​ന്നു. 6,77,444 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 18,62,258 രോ​ഗ​മു​ക്തി നേ​ടി.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാ​മ​ത് നി​ല്‍​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച 12,000 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ 5.8 ല​ക്ഷം ക​ട​ന്നു.

ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്ക് പി​ന്നി​ലു​ള്ള​ത്.

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.16 കോ​ടി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2.16 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളാ​ണ് ലോ​ക​ത്താ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,15,92,555 ആ​യി.

മ​ര​ണ​സം​ഖ്യ​യും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,67,956 ആ​യി. ശ​നി​യാ​ഴ്ച മാ​ത്രം 5,140 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ല​വി​ൽ 65.09,896 രോ​ഗി​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യു​ള്ള​ത്. ഇ​തി​ൽ 64,441 പേ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​വ​രെ ലോ​ക​ത്താ​കെ 1,43,14,703 പേ​ർ രോ​ഗ​ത്തി​ൽ നി​ന്ന് പൂ​ർ​ണ മു​ക്ത​രാ​യി.

അ​മേ​രി​ക്ക​യി​ലാ​ണ് കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. 55 ല​ക്ഷം പേ​ർ​ക്കാ​ണ് യു​എ​സി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്നു​വ​രെ 5,529,750 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി 53,484 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 1,071 പു​തി​യ മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബ്ര​സീ​ൽ ആ​ണ് കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യം. ബ്ര​സീ​ലി​ൽ 38,937 പു​തി​യ കേ​സു​ക​ളാ​ണു​ള്ള​ത്. 726 മ​ര​ണ​ങ്ങ​ളും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബ്ര​സീ​ലി​ൽ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,317,832 ആ​യി.

Related posts

Leave a Comment