ന്യൂഡൽഹി: ലോകത്തു കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,590പേര്. ഇന്നലെ മാത്രം 1.39 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ ലോകത്തെ ആകെ മരണം 4.27 ലക്ഷമായി. 214 രാജ്യങ്ങളിലായി 77.24 ലക്ഷം പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 39.16 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 33.80 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുളളത്. 53,830 പേരുടെ നില ഗുരുതരമാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചത് അമേരിക്കയിലാണ്. ഇന്നലെ മാത്രം 781 പേരാണ് ഇവിടെ മരണമടഞ്ഞത്. 26,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
21.16 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 1.16 ലക്ഷം ആളുകളാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. 8.39 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 11.59 ലക്ഷം പേരാണ് ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയിലുളളത്.
ഇന്നലെ ഏറ്റവുമധികം മരണങ്ങള് നടന്നത് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലാണ്. 843 പേര് മരിക്കുകയും 24,253 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ രോഗികള്‍ 8.29 ലക്ഷം. ഇതുവരെ മരണമടഞ്ഞത് 41,901 പേര്.
മെക്സിക്കോയില്‍ 587 പേരും ഇന്ത്യയില്‍ 389പേരും ചിലിയില്‍ 222 പേരും യുകെയില്‍ 202 പേരും പെറുവില്‍ 199 പേരും റഷ്യയില്‍ 183 പേരും ഇക്വഡോറില്‍ 108 പേരും പാകിസ്ഥാനില്‍ 107 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. സ്പെയിനിലും ചൈനയിലും ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.